കണ്ണൂർ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കുക ,രാഷ്ട്രീയ ലാഭത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക ,ആഭ്യന്തര വകുപ്പിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരളത്തിലെ 282 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിലും കെ പി സി സി ആഹ്വാന പ്രകാരം നടത്തുന്ന പ്രതിഷേധ കൂട്ടായ്‌മ ഇന്ന്(ചൊവ്വാഴ്ച ) ജില്ലയിലെ 23 ബ്ലോക്ക് കേന്ദ്രങ്ങളിലും നടക്കുന്നതാണെന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു .പ്രതിഷേധ കൂട്ടായ്‌മയുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി നിർവ്വഹിക്കുന്നതാണ്. ജില്ലാതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക്
കെപിസിസി വൈസ് പ്രസിഡണ്ട് വി. ടി.ബൽറാം കണ്ണൂർ കാൾടെക്സിൽ നിർവ്വഹിക്കുന്നതാണ്
1. മട്ടന്നൂർ - കെ സുധാകരൻ എം പി (കെ പി സി സി പ്രസിഡണ്ട് )
2 . കണ്ണൂർ - വി ടി ബൽറാം (കെപിസിസി വൈസ് പ്രസിഡണ്ട്)
3 . കല്യാശ്ശേരി - സുരേഷ് ബാബു എളയാവൂർ
4 . ഇരിട്ടി - അഡ്വ.സണ്ണി ജോസഫ് എംഎൽഎ
5 . ശ്രീകണ്ഠാപുരം - അഡ്വ.സോണി സെബാസ്റ്റ്യൻ (കെപിസിസി ജനറൽ സെക്രട്ടറി)
6. തളിപ്പറമ്പ് - പിടി മാത്യു (യുഡിഎഫ് ജില്ലാ ചെയർമാൻ)
7. പാനൂർ - സജീവ് മാറോളി (കെപിസിസി മെമ്പർ)
8. ചക്കരക്കൽ - അഡ്വ.ടി ഒ മോഹനൻ (കെപിസിസി മെമ്പർ)
9. പേരാവൂർ - ചന്ദ്രൻ തില്ലങ്കേരി (കെപിസിസി മെമ്പർ)
10. എളയാവൂർ - വി എ നാരായണൻ (എഐസിസി മെമ്പർ)
11. ഇരിക്കൂർ - കെ സി മുഹമ്മദ് ഫൈസൽ (കെപിസിസി മെമ്പർ)
12. ആലക്കോട് - പിസി ഷാജി (കെപിസിസി മെമ്പർ )
13. കോടിയേരി - വി പി അബ്ദുൽ റഷീദ് (കെപിസിസി മെമ്പർ)
14. ധർമ്മടം - അമൃത രാമകൃഷ്ണൻ (കെപിസിസി മെമ്പർ)
15. അഴീക്കോട് - രാജീവൻ എളയാവൂർ (കെപിസിസി മെമ്പർ)
16. കൊളച്ചേരി - രജനി രമാനന്ദ് (കെപിസിസി മെമ്പർ)
17. പയ്യന്നൂർ - തോമസ് വെക്കത്താനം (പ്രതിപക്ഷ നേതാവ്-ജില്ല പഞ്ചായത്ത്)
18. കൂത്തുപറമ്പ് - സുദീപ് ജെയിംസ് (ഡിസിസി വൈസ് പ്രസിഡണ്ട്)
19. കോളയാട് - ലിസ്സി ജോസഫ് (കെപിസിസി മെമ്പർ)
20. തലശ്ശേരി - മുഹമ്മദ് ബ്ലാത്തൂർ (കെപിസിസി മെമ്പർ)
21. മാടായി - റിജിൽ മാക്കുറ്റി (കെപിസിസി മെമ്പർ)
22. ചെറുപുഴ - ഡോ.കെ വി ഫിലോമിന (മുനിസിപ്പൽ ചെയർപേഴ്‌സൺ)
23. ചിറക്കൽ - വി വി പുരുഷോത്തമൻ (ഡിസിസി വൈസ് പ്രസിഡണ്ട്)
Mafia patron Pinarayi Vijayan resigns as Chief Minister: Congress protest group today.